Latest NewsNewsIndia

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം; പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിയമം ബാധകമാണ്. എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വരവുവെക്കുന്നതിന് ബാങ്ക് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്.

ഐഎംപിഎസ്, യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഓരോ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് പിഴയായി നല്‍കണം. യുപിഐ വഴി ഷോപ്പിങ് നടത്തുമ്പോള്‍ അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നല്‍കേണ്ടതുണ്ട്.

ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടില്‍ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎം വഴി ഇടപാടു നടത്തുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍ നിന്ന് കുറവ് ചെയ്യുന്നതുമായ സംഭവങ്ങളും പതിവാണ്. അക്കൗണ്ടില്‍ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോള്‍ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം. ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്.
ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button