ബംഗളൂരു• ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 950 വിദ്യാർത്ഥികളുടെയും 50 ഫാക്കൽറ്റികളുടെയും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആഗോള മാനുഷിക, ആത്മീയ നേതാവ് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ സംസാരിച്ചു. ശരീര-മനസ്സ് സങ്കീര്‍ണ്ണതകളെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെയും ആത്മഹത്യാ പ്രവണതകളെയും കൈകാര്യം ചെയ്യുന്നതിലെ പ്രാധാന്യത്തെക്കുറിച്ചും അറിയാവുന്ന ഉൾക്കാഴ്ചകൾ അദ്ദേഹം അവരുമായി പങ്കുവെച്ചു. പക്ഷപാതത്തിനോ പാശ്ചാത്യ സ്ഥിരീകരണത്തിനോ ബന്ദികളല്ലാത്ത കർശനമായ ശാസ്ത്രീയ മനോഭവം വളർത്തിയെടുക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
‘ആന്തരിക സമാധാനത്തിലൂടെ മികവ്’ എന്ന വിഷയത്തില്‍ നടന്ന സെഷനിൽ ആത്മഹത്യാ പ്രവണതകളെക്കുറിച്ച് സംസാരിച്ച ഗുരുദേവ്, ഒരു വ്യക്തിയുടെ ജീവൻ ത്യജിക്കാൻ കാരണമെന്തെന്ന് മനസിലാക്കാൻ ഒരാൾ ഇത് അറിഞ്ഞിരിക്കണമെന്ന് പറഞ്ഞു. ‘മനസ്സ് ശരീരത്തിനുള്ളിലാണെന്ന് നമ്മള്‍ കരുതുന്നു, പക്ഷേ അത് വേറെ വഴിക്കാണ്. മനസ്സ് ചുരുങ്ങുമ്പോഴാണ് ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. ഭൗതിക ശരീരത്തേക്കാൾ വലുതാണ് എനർജി ബോഡി. നിങ്ങൾ സന്തുഷ്ടരായിരിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ എന്തോ വികസിച്ചതായി അനുഭവപ്പെടുന്നു, നിങ്ങൾ അസ്വസ്ഥരാകുമ്പോൾ എന്തെങ്കിലും സങ്കോചം അനുഭവപ്പെടുന്നു, അത് വികസിക്കുന്നതും ചുരുങ്ങുന്നതും എന്താണെന്ന് അറിയേണ്ടതാണ്. ഇതാണ് ആത്മജ്ഞാനം. ജീവിതം അവസാനിപ്പിക്കുന്ന ആളുകൾക്ക് സങ്കോചവും ചുരുങ്ങലും അനുഭവപ്പെടുന്നു. ഒരാൾ പ്രാണായാമവും (ആഴത്തിലുള്ള ഡയഫ്രാമാറ്റിക് ശ്വസനരീതികളും) ധ്യാനവും പരിശീലിക്കുമ്പോൾ, ഈ അസുഖകരമായ സ്ഥലത്ത് നിന്ന് പുറത്തുവരാൻ ഈ വികാസം നിങ്ങളെ സഹായിക്കുന്നു’. – അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ എസ്‌ആർസി ഫൌണ്ടേഷൻ നടത്തിയ പഠനത്തിൽ, 2017 ജനുവരി മാസത്തിൽ രാജസ്ഥാനിലെ കോട്ട സിറ്റിയിൽ നടന്ന ഗുരുദേവിന്റെ ധ്യാന സെഷൻ, എഞ്ചിനീയറിംഗ് / മെഡിക്കൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ പ്രവണതയെ ഗണ്യമായി കുറയ്ക്കുന്നതിന് ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തി. 2019 വരെ 95% മാണ് ആത്മഹത്യാ പ്രവണത കുറഞ്ഞത്.
ആത്മീയതയും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന ചോദ്യത്തിന്, ‘ഇത് എന്താണ്’ എന്നതിന്റെ ചിട്ടയായ വിശകലനം ശാസ്ത്രമാണെന്നും ‘ഞാൻ ആരാണ്’ ആത്മീയതയാണെന്നും, രണ്ടും പരസ്പരം വ്യാപിക്കുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.
ഗുരുദേവ് സ്ഥാപിച്ച ആര്‍ട്ട് ലിവിംഗ് എന്ന സംഘടന, ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയ സ്ട്രെസ്, ട്രോമ റിലീഫ് വർക്ക് ഷോപ്പുകൾ എന്നിവയിലൂടെ 2.4 ലക്ഷം യുവാക്കൾ ഉൾപ്പെടെ 450 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.
Post Your Comments