NattuvarthaLatest NewsKeralaNews

കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടത്തി

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടത്തി. തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ വക്കം സ്വദേശികളും, കടയ്ക്കാവൂർ എസ് പി ബി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുമായ ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹം വർക്കല പാപനാശത്ത് നിന്നുമാണ് കണ്ടെത്തിയത്.

also read : സൗദിയിൽ തീപിടിത്തം : യുവതി മരിച്ചു

കഴിഞ്ഞ ദിവസം പത്ത് മണിയോടെയാണ്മു സംഭവമുണ്ടായത്. കലോത്സവമായതിനാൽ സ്കൂളിൽ ക്ലാസില്ലായിരുന്നു. തുടർന്ന് എട്ട് വിദ്യാർത്ഥികളാണ് ബീച്ചിലെത്തിയത്. ഇതിൽ മൂന്നുപേർ അപകടത്തിൽപെടുകയായിരുന്നു. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട ഗോകുൽ എന്ന കുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. ശേഷം ചിറയൻകീഴ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button