തൃശ്ശൂര്‍: കേസുകള്‍ വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് പ്രവീണ്‍ തൊഗാഡിയയുടെ സംഘടനയായ എഎച്ച്‌പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാവ് സംഘടന വിട്ടു.രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ ആണ് സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ‘മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫേസ്ബുക്കില്‍ മാത്രം പോരാ പ്രവൃത്തിയില്‍ ആണ് കാണിക്കേണ്ടത്.
ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്കാരം. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു’. ഗോപിനാഥന്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,
മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്.
ആ കേസ് അവസാനിപ്പിക്കാന്‍ ആ പാസ്റ്റര്‍ കാണിച്ച മര്യാദ പോലും പോലും, കൂടെ ഉണ്ടാവും ഞങ്ങള്‍ നോക്കികൊണ്ട് എന്ന് പറഞ്ഞ സംഘടനയും കാര്യകര്‍ത്താക്കള്‍ കാണിക്കാത്തതുകൊണ്ടു സ്വമേധയാ ഇങ്ങനെ ഒരു തീരുമാനം ആണ് നല്ലത്- എന്നും ഗോപിനാഥ് ഫേസ്ബുക്ക് കമന്റില്‍ വ്യക്തമാക്കുന്നുണ്ട്.ഇതിനിടെ മതപരിവര്‍ത്തനത്തിനെത്തിയതെന്ന് ആരോപിച്ച് പാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതിയായ ഗോപിനാഥന്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന വ്യാജപചരണവുമായി സോഷ്യല്‍ മീഡിയ പേജുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
Post Your Comments