ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്ന് തുടങ്ങും. ചെന്നൈക്കടുത്ത് മഹാബലിപുരത്താണ് കൂടിക്കാഴ്ച നടക്കുക. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാര്‍ ആര്‍.സി.ഇ.പി. യെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ തുടങ്ങിയിരിക്കേയാണ് മോദി-ഷി കൂടിക്കാഴ്ച നടക്കുന്നത്.
ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാൻ ചർച്ചയിൽ സാധ്യതയുണ്ട്. ജൂണിലെ കണക്കനുസരിച്ച് 226 കോടി ഡോളറാണ് ഇന്ത്യയില്‍ ചൈനയുടെ നിക്ഷേപം. ഇതു വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കും. അതേസമയം ജമ്മുകശ്മീരിലെ ഇന്ത്യയുടെ നടപടിയെക്കുറിച്ച് ചൈന പരാമര്‍ശിക്കുകയാണെങ്കില്‍ ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ പ്രഖ്യാപിത നിലപാട് മോദി ആവര്‍ത്തിക്കും. ബുധനാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘കശ്മീരിലെ കാര്യം ചൈന ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെ’ന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.
Post Your Comments