കൊച്ചി: ജീവനക്കാരെ ആശങ്കയിലാഴ്ത്തിയ മുത്തൂറ്റ് സമരം അവസാനിച്ചു. ഇന്ന് മുതല്‍ എല്ലാ ബ്രാഞ്ചുകളും തുറന്ന് പ്രവര്‍ത്തിയ്ക്കും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിയ സമരമാണ് ഒത്തുതീര്‍പ്പായത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് തീരുമാനം. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.സമരം അവസാനിച്ചതോടെ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ചുകളും തുറന്നുപ്രവര്‍ത്തിക്കും
കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്. സിഐടിയുവിന്റെ പിന്തുണയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്.
Post Your Comments