അല്‍വാര്‍•ഒരു സ്ത്രീയ്ക്കൊപ്പം ലിവ്-ഇന്‍ ബന്ധത്തിലായിരുന്ന 22 കാരന്‍ അവരുടെ 8 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി (സൗത്ത്) ദീപക് കുമാർ ശർമ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി പ്രതി പെൺകുട്ടിയുടെ അമ്മയുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. പ്രതി നേരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതി വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിവരമറിയുന്നത്. രാത്രി ഒൻപത് മണിയോടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയ്ക്ക് വേദനയും സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവവും ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
പെണ്‍കുട്ടി നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ കുട്ടി പരിഭ്രാന്തയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് അടുത്തിടെ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്ന് വാടക വീട്ടില്‍ 22 കാരനോപ്പം കഴിഞ്ഞു വരികയായിരുന്നു.
തൊഴിൽരഹിതനായിരുന്ന പ്രതി കൂടുതൽ സമയവും വീട്ടിൽ തന്നെയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മ ഫാക്ടറിയിൽ ജോലിയ്ക്ക് പോയ സമയത്താണ് ബലാത്സംഗം ചെയ്തതെന്നും ശർമ പറഞ്ഞു. പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു.
Post Your Comments