KeralaLatest NewsNews

ആല്‍ഫൈന് അന്ന് ആരാണ് ഭക്ഷണം നല്‍കിയത് എന്നതിനെ കുറിച്ച് കൂടത്തായി കൊലയാളി ജോളി : കുഞ്ഞിനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് മൊഴി

കോഴിക്കോട് : കൂടത്തായ് കൂട്ടമരണങ്ങളിലെ തെളിവെടുപ്പ് നടത്തുമ്പോള്‍ ജോളിയില്‍ നിന്ന് പുറത്തുവരുന്നത് ഇതുവരെ പറയാത്ത കാര്യങ്ങള്‍. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന് സയനൈഡ് നല്‍കിയില്ലെന്നാണ് ഇപ്പോള്‍ ജോളിയുടെ മൊഴി.. കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. ഭര്‍ത്താവ് ഷാജുവിന്റേയും പിതാവ് സക്കറിയയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.

കൊലപാതക പരമ്പരയില്‍ അഞ്ചുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ജോളിയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതും തെളിവെടുപ്പ് നടത്തുന്നതും. ഇതില്‍ തെളിവ് ശക്തമാക്കുന്നതിനൊപ്പം മറ്റ് കേസുകളിലും തെളിവ് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹാശിഷ്ടങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഇതിനു കാലതാമസം വരുമെന്നതിനാല്‍ റോയിയുടെ കൊലപാതകത്തില്‍ നടപടികളാകും ആദ്യം പൂര്‍ത്തിയാക്കുക.

കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ജോളിയുടെ കുട്ടിക്കാലം മുതലുളള വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി അന്വേഷണസംഘാംഗങ്ങള്‍ കട്ടപ്പനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button