കോഴിക്കോട് : വര്‍ഷങ്ങള്‍ ഇടവിട്ട് നടന്ന കൂടത്തായി മരണപരമ്പരയെ കുറിച്ച് കൂസലില്ലാതെ ജോളിയുടെ മൊഴി . 2002 ലെ ജോളിയുടെ ആദ്യ ഇര അന്നമ്മയുടെ മരണത്തിന് വഴിവെച്ചത് സയനൈഡ് ആയിരുന്നില്ലെന്നും കീടനാശിനിയായിരുന്നുവെന്നും ജോളിയുടെ മൊഴി. പൊലീസിന്റെ ചോദ്യങ്ങള്‍ക്കു കൂസലില്ലാതെയാണ് ജോളി മറുപടി നല്‍കിയത്. നാലു പേരെ കൊന്നത് സയനൈഡ് നല്‍കിയാണെന്നു ജോളി മൊഴി നല്‍കി. സിലിയുടെ മകള്‍ക്കു സയനൈഡ് നല്‍കിയത് ഓര്‍മയില്ല. ബാക്കി വന്ന സയനൈഡ് കളഞ്ഞെന്നും കയ്യില്‍ സൂക്ഷിച്ചില്ലെന്നും ജോളി പൊലീസിനു മൊഴി നല്‍കി.
ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ താമരശേരി പൊലീസിനു നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ ഡിവൈഎസ്പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴിയെടുത്താല്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. തെളിവെടുപ്പിന് ഹാജരാകാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് നല്‍കി.
Post Your Comments