Latest NewsNewsIndia

ദമ്പതിമാര്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി; കാരണം ഇതാണ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ദമ്പതിമാര്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് അവസാന നിമിഷം റദ്ദാക്കി. പ്രത്യേക ട്രെയിനായ കര്‍വാ ചൗത്താണ് റദ്ദാക്കിയത്. 78 സീറ്റുകളുള്ള ഈ പ്രത്യേക ട്രെയിനില്‍ യാത്രക്കായി ബുക്ക് ചെയ്തത് രണ്ട് ദമ്പതികള്‍ മാത്രമായിരുന്നു. ഇതാണ് സര്‍വ്വീസ് റദ്ദ് ചെയ്യാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ നിന്നും ഒക്ടോബര്‍ 14നാണ് രാജസ്ഥാനിലേക്കുള്ള ട്രെയിന്‍ യാത്ര തുടങ്ങാനിരുന്നത്. രാജസ്ഥാനിലെ ചരിത്ര സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള അഞ്ച് ദിവസത്തെ യാത്രയാണ് റെയില്‍വേ പ്ലാന്‍ ചെയ്തിരുന്നത്. ഐആര്‍ടിസിക്കായിരുന്നു സര്‍വ്വീസിന്റെ നടത്തിപ്പ് ചുമതല.

അത്യാധുനികമായ ഇന്റീരിയര്‍, ഷവര്‍ ക്യൂബിക്കിളുകള്‍, മസാജ് സേവനങ്ങള്‍, കുട്ടികള്‍ക്കുള്ള പ്രത്യക വിനോദോപാധികള്‍ തുടങ്ങി സൗകര്യങ്ങള്‍ ഈ ട്രെയിനില്‍ ഉണ്ടായിരുന്നു. വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എസി ഫസ്റ്റ് ടയറിലെ യാത്രക്ക് 1,02,960 രൂപയും എസി ടൂ ടയറിന് 90,090 രൂപയുയിരുന്നു ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഈ കൂടിയ ടിക്കറ്റ് നിരക്കാകാം യാത്രക്കാരില്ലാതാകാന്‍ കാരണമെന്നാണ് റെയില്‍വേ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button