Latest NewsNewsIndiaInternational

ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് തമിഴ്‍നാട്ടിലെത്തി

ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി. തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചെന്നൈ വിമാനത്താവളത്തിലെത്തി  സ്വീകരിച്ചു. ശേഷം അദ്ദേഹം ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് പോയി.

നാളെ ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇപ്പോള്‍ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും. മോദി-ജിന്‍പിങ് ചര്‍ച്ചയില്‍ ജമ്മു കശ്മീര്‍ വിഷയമാകുമെന്നാണ് സൂചന.

മഹാബലിപുരത്തെ ചരിത്രം ഓർമ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിൻപിങ് നരേന്ദ്ര മോദി ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്ന പ്രതീക്ഷയിലാണ് വിദേശകാര്യമന്ത്രാലയം. ചരിത്രത്തോടുള്ള ഷി ജിൻപിങിൻറെ താല്പര്യം മനസിലാക്കിയാണ് ഉച്ചകോടിയുടെ വേദി നിശ്ചയിച്ചത്. ഒപ്പം തെക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം കൂട്ടുക എന്ന ബിജെപി ലക്ഷ്യവും മഹാബലിപുരത്തെ ഉച്ചകോടിക്ക് പിന്നിലുണ്ട്.

അതേസമയം ഷി ജിൻപിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇടതു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല. അനൗപചാരിക ഉച്ചകോടിയായിതിനാലാണ് മറ്റാരെയും കാണാത്തതെന്നാണ് വിശദീകരണം.

Also read : റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button