മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 425 പോയിന്റ് ഉയർന്നു 38,305ലും നിഫ്റ്റി 120 പോയിന്റ് ഉയര്‍ന്ന് 11,355ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 140 പോയിന്റ് താഴ്ന്നു 38,038ലും നിഫ്റ്റി 36 പോയിന്റ് താഴ്ന്ന് 11276ലുമാണ് വ്യാപാരം. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ഏഷ്യന്‍ വിപണികളെല്ലാം ഉയർന്ന നിലയിലാണ്.
ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 816 ഓഹരികള്‍ നഷ്ടത്തിലാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ സിപ്ല ,ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, റിലയന്‍സ്, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments