ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നിരിക്കെ കെ ആര് പുരത്ത് അയോഗ്യനാക്കപ്പെട്ട മുന്‍ എം എല്‍ എ ഒരുക്കിയ ദസറ സദ്യയില്‍ പങ്കെടുത്തത് അരലക്ഷത്തോളം ആളുകള്‍. ഇതോടെ കൊണ്ഗ്രെസ്സ് കേന്ദ്രങ്ങൾ ഞെട്ടലിലാണ്. കെ ആര് പുരത്ത് മൂന്നു തവണ എം എല്‍ എ ആയ ബൈരാതി ബാസവരാജ് എക്സ് എം എല്‍ എ ആണ് വ്യാഴാഴ്ച ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ആളുകള്‍ക്കായി സദ്യ ഒരുക്കിയത്.
ഷി ജിന്‍പിങ് തങ്ങുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം, പ്രതിഷേധക്കാർ കസ്റ്റഡിയിൽ
കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുപോയ 17 എം എല്‍ എമാരില്‍ ഉള്‍പ്പെട്ടയാളാണ് ബാസവരാജ്. നാട് മുഴുവന്‍ ഇവിടെയ്ക്ക് ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം മണ്ഡലത്തില്‍ ഇപ്പോഴും ശക്തനാണെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ സദ്യയിലുണ്ടായ ജനപങ്കാളിത്തം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്മാരിലൊരാളാണ് ബൈരാതി ബാസവരാജ്.
ആശ്വാസമായി ഇന്നത്തെ സ്വർണ്ണ വില : നിരക്കിങ്ങനെ
നാട്ടുകാരെ ഒപ്പം നിര്‍ത്തി അടുത്ത പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ബാസവരാജ്.കുമാരസ്വാമി വിശ്വാസവോട്ട് തേടുമ്ബോള്‍ നിയമസഭയിലേക്ക് ഏറ്റവും അവസാനമായി ഓടിക്കയറിയത് ബാസവരാജായിരുന്നു.
Post Your Comments