KeralaLatest NewsIndia

മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച്‌ വന്‍ തട്ടിപ്പ്: ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തഴവ കേന്ദ്രീകരിച്ചുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് പണപ്പിരിവ് നടത്തിവന്നത്.

ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച്‌ വന്‍ തട്ടിപ്പ്. ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍. പത്തിയൂര്‍ ആറാം വാര്‍ഡില്‍ മൂന്ന് വയസുകാരി അനശ്വരയുടെ അര്‍ബുദ രോഗത്തിന് പണം സ്വരൂപിക്കുന്നുവെന്ന ബോര്‍ഡ് വെച്ചാണ് തഴവ സ്വദേശികളായ ഇവര്‍ തട്ടിപ്പ് നടത്തിയത്.ഗാന്ധിഭവന്‍ സ്നേഹവീട്ടിലെ പ്രവര്‍ത്തകരും പത്തിയൂര്‍ സ്വദേശിയും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി സ്‌പെഷ്യല്‍ സമ്മാനം ഒരുക്കി യുപിയിലെ മുസ്ലിം വനിതകള്‍

നങ്ങ്യാര്‍ക്കുളങ്ങര ജങ്ഷന് കിഴക്ക് റെയില്‍വേ ക്രോസില്‍ ഓട്ടോ നിര്‍ത്തിയിട്ട് ചികിത്സാ സഹായത്തിന് പണപ്പിരിവ് നടത്തിയ നാല് പേരാണ് പിടിയിലായത്. തഴവ കേന്ദ്രീകരിച്ചുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് പണപ്പിരിവ് നടത്തിവന്നത്. പ്രവര്‍ത്തകര്‍ ചികിത്സാസഹായം ആവശ്യമായ കുട്ടിയുടെ വീട് അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കിയതിനാല്‍ സംശയം തോന്നിയാണ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്.

ബ്രാൻഡ് ഫിനാൻസ് നാഷണൽ റാങ്കിംഗിൽ ഇന്ത്യ ഏഴിലേക്ക് മുന്നേറി

ബോര്‍ഡില്‍ ആറാം വാര്‍ഡ് മെമ്പറുടെ ഉള്‍പ്പടെ ഫോണ്‍ നമ്പരും വെച്ചിരുന്നു. സമഭാവന പ്രവര്‍ത്തകര്‍ ഈ നമ്പരില്‍ മെമ്പറെ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ അറിയാതെയാണ് പണപ്പിരിവെന്ന് അറിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പര്‍ കരീലക്കുളങ്ങര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ കസ്റ്റഡിയിലെടുത്തു.

‘ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീർ വിഷയം വിദേശ നേതാവുമായി ചര്‍ച്ച ചെയ്തതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണം’- അമിത്ഷാ

സംഭവത്തെപറ്റി പൊലീസ് പറയുന്നത്- നാളുകള്‍ക്ക് മുമ്പ് പത്തിയൂര്‍ ഭാഗത്ത് ഇവര്‍ ഇതേരീതിയില്‍ മറ്റൊരു രോഗിയുടെ പേരില്‍ പണപ്പിരിവ് നടത്തിയിരുന്നു. ഇത് കണ്ട നാട്ടുകാര്‍ അനശ്വരയുടെ രോഗ വിവരം അറിയിക്കുകയും സഹായിക്കണമെന്ന് പറയുകയും ചെയ്തു. ഇവര്‍ അനശ്വരയുടെ വീട്ടില്‍ എത്തി ചികിത്സാ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച്‌ മടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button