കൊച്ചി: കേരളത്തില്‍ സീറോ മലബാര്‍ സഭ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ കുറവ്. സമുദായത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം ഇടയലേഖനം വായിച്ചു. കേരളത്തിലെ സിറോ മലബാര്‍ സഭ വിശ്വാസികളിലെ ഒരു ലക്ഷത്തോളം ചെറുപ്പക്കാര്‍ക്ക് ജീവിത പങ്കാളിയെ ലഭിക്കുന്നില്ലെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.
30 വസയ് പിന്നിട്ട സഭാ വിശ്വാസികളായ യുവാക്കള്‍ക്ക് വധുവിനെ കണ്ടെത്താനാവാത്ത അവസ്ഥയാണ്. ഇത് ക്രിസ്ത്യന്‍ സമുദായത്തിന്റെ അവസ്ഥ ആപത്കരണാണെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ഒക്ടോബര്‍ ആറിന് സഭയ്ക്ക് കീഴിലെ പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തില്‍ പറയുന്നു.
Read Also : സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജനന നിരക്കിലെ തിരിച്ചടി, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയില്‍ നേരിടുന്ന പ്രതിസന്ധി, അടുത്തിടെ ഉണ്ടായ പ്രളയം എന്നിവയെല്ലാം ക്രിസ്ത്യന്‍ സമുദായത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ തൊഴിലും, മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടി വിദേശ രാജ്യങ്ങളിലേക്ക് പോവുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാവുന്നതിന്റെ ഫലമാണ് ഇത്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.
കേരളത്തിലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ മാതാപിതാക്കള്‍ മാത്രം തങ്ങുന്ന പ്രവണതയാണ് കൂടി വരുന്നത്. കാരണം, കേരളത്തിലേക്ക് തിരികെ വരാന്‍ വിദേശത്ത് ചേക്കേറിയ പുതു തലമുറ തയ്യാറല്ല.
കേരളം എന്ന സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മതവിഭാഗം ക്രിസ്ത്യാനികളായിരുന്നു. എന്നാലിന്ന്, സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. ക്രിസ്ത്യനികള്‍ക്കിടയിലെ ജനന നിരക്കില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കുന്നതിനായി വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് സഭയുടെ നീക്കം.
Post Your Comments