Latest NewsNewsIndia

പ്രമുഖ ഇംഗ്‌ളീഷ് പത്രത്തിന് പൂട്ടുവീണു

മുംബൈ : പ്രമുഖ ഇംഗ്ളീഷ് പത്രത്തിന് പൂട്ടുവീണു. പതിന്നാല് വര്‍ഷം മുന്‍പ് ആരംഭിച്ച ഇംഗ്ലീഷ് ദിനപത്രം ഡി. എന്‍. എയാണ് പ്രസിദ്ദീകരണം നിര്‍ത്തുന്നത്. (ഡെയ്‌ലി ന്യൂസ് ആന്‍ഡ് അനാലിസിസ് ) വ്യാഴാഴ്ച മുതലാണ് പ്രസിദ്ധീകരണം നിറുത്തുന്നത്. ഇനി മുതല്‍ ഡി. എന്‍. എക്ക് ഡിജിറ്റല്‍ എഡിഷന്‍ മാത്രമായിരിക്കും.

മാതൃസ്ഥാപനമായ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രിന്റ് എഡിഷന്‍ പൂട്ടാന്‍ കാരണം. പത്രത്തിന്റെ ഡല്‍ഹി ഉള്‍പ്പെടെയുള്ള എഡിഷനുകള്‍ നേരത്തേ നിറുത്തിയിരുന്നു. മുംബൈ അഹമ്മദാബാദ് എഡിഷനുകളാണ് ഇന്ന് അവസാനമായി പ്രസിദ്ധീകരിച്ചത്. 2.60ലക്ഷം കോപ്പിയായിരുന്നു അവസാനത്തെ സര്‍ക്കുലേഷന്‍.

വായനക്കാര്‍ കൂടുതലും ഡിജിറ്റല്‍ പതിപ്പിന് മുന്‍ഗണന നല്‍കുന്നതു കൂടി കണക്കിലെടുത്താണ് പ്രിന്റ് എഡിഷന്‍ നിറുത്തുന്നതെന്ന് ചെറുപ്പക്കാര്‍ മൊബൈല്‍ ഫോണില്‍ പത്രം വായിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സീ ഗ്രൂപ്പ് ഇന്നലത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ഡി. എന്‍. എയുടെ വെബ് പോര്‍ട്ടല്‍ അതേ പടി തുടരും. വായനക്കാര്‍ക്ക് വീഡിയോ ഉള്‍പ്പെടെയുള്ള വാര്‍ത്തകളും മറ്റും എത്തിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങുമെന്നും അറിയിപ്പില്‍ പറയുന്നു. പത്രത്തിന്റെ ദീര്‍ഘകാല വരിക്കാര്‍ക്ക് പണം തിരികെ നല്‍കും.

2005 ജൂലായില്‍ മുംബയില്‍ നിന്നാണ് ഡി. എന്‍. എ പ്രസിദ്ധീകരണം തുടങ്ങിയത്. ‘സ്പീക്ക് അപ്പ്, ഇറ്റ്‌സ് ഇന്‍ യുവര്‍ ഡി. എന്‍. എ’ എന്ന ആകര്‍ഷകമായ പരസ്യവാചകവുമായി തുടങ്ങിയ ഡി. എന്‍. എ പൊടുന്നനെ വായനക്കാരുടെ ഇഷ്ട ത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button