![](/wp-content/uploads/2019/10/dust-wind.jpg)
ദുബായ് : അതിശക്തമായ മഴയ്ക്ക് സാധ്യത, യുഎഇയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴ പെയ്യുന്നതിന് മുന്നോടിയായി അതിശക്തമായ പൊടിക്കാറ്റും വീശുമെന്നും മുന്നറിയിപ്പുണ്ട്.45 കിലോമീറ്റര്‍ സ്പീഡിലായിരിയ്ക്കും കാറ്റ് വീശുക.
വാഹനങ്ങള്‍ ഓടിയ്ക്കുന്നവര്ക്കും പൊടിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ഉണ്ട്. വാഹനങ്ങള്‍ ഓടിുയ്ക്കുമ്പോള് ഒരു നിശ്ചിത അകലം പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 9-ാം തിയതി രാത്രി എട്ട് മണി വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Post Your Comments