KeralaLatest NewsNews

ശബരിമല യുവതി പ്രവേശനം: നവോത്ഥാന നായകനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യ മന്ത്രി പലതും തീരുമാനിച്ച് ഉറപ്പിച്ചു, മണ്ഡലകാലം അടുക്കുമ്പോൾ ശബരിമലയിൽ പല മാറ്റങ്ങളുമായി വീണ്ടും സർക്കാർ

വിശ്വാസി പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്യുകയും പിന്നീട് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു

തിരുവനന്തപുരം: മണ്ഡല കാലം അടുക്കുമ്പോൾ ശബരിമലയിൽ പല പുതിയ മാറ്റങ്ങളുമായി വീണ്ടും സർക്കാർ രംഗത്ത്. നവോത്ഥാന നായകനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യ മന്ത്രി പലതും തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞു. യുവതി പ്രവേശന വിഷയത്തില്‍ സിപിഎം നയം തെറ്റായിരുന്നെന്ന് പാര്‍ട്ടി വ്യക്തമാക്കിയെങ്കിലും മുന്‍ നിലപാടില്‍ നിന്നു മുഖ്യമന്ത്രി പിണറായി പിന്നാക്കം പോയിരുന്നില്ല. ഇതിന്റെ ഭാഗമെന്നോണം മണ്ഡലകാലത്തിന് ഒന്നരമാസം മുന്‍പേ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചു.

യുവതി പ്രവേശനവിധിയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയും പമ്പയും നിലയ്ക്കലുമെല്ലാം സംഘര്‍ഷഭൂമിയായിരുന്നു. കഴിഞ്ഞ വര്‍ഷം ദേവികുളം സബ്കലക്റ്ററായിരുന്നു പ്രേംകുമാറിനായിരുന്നു അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ചുതലയയെങ്കിലും ഒടുവില്‍ സുരക്ഷ അടക്കം എല്ലാം കൈകാര്യം ചെയ്തതു പിണറായി സര്‍ക്കാര്‍ നിര്‍ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ ആയിരുന്നു. വിശ്വാസി പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്യുകയും പിന്നീട് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് സ്വദേശിയായ ഉമേഷ് 2017 ഒക്ടോബര്‍ 17നാണ് മാനന്തവാടി സബ് കളക്ടറായി ചുമതലയേറ്റത്. രണ്ട് പ്രളയകാലങ്ങളിലും ദുരന്തമേഖലയില്‍ അദ്ദേഹം നടത്തിയ സ്തുത്യര്‍ഹ സേവനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മാനന്തവാടിയില്‍ നിന്നും സ്ഥലം മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ പുതിയ ചുമതല ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. മുസ്സൂറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ രണ്ട് വര്‍ഷ പരിശീലനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നിയമനമായിരുന്നു മാനന്തവാടിയിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button