കോഴിക്കോട്: റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടും ജ്യോത്സ്യന്റെ വിലാസവും എന്തോ ഒരു പൊടിയും ദുരൂഹത ഉണർത്തുന്നു.തകിടു നല്കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. അന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്കിയ അപേക്ഷയനുസരിച്ച് വിട്ടുനല്‍കി. അത്താഴത്തിന് ശേഷം ശുചിമുറിയില്‍ കയറുമ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു റോയി.
ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ
അതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചു. റോയി മരിച്ചു. അന്ന് റോയിയുടെ അച്ഛന്റെ സഹോദരനായ മാത്യുവിന്റെ നിര്‍ബന്ധ പ്രകാരം പോസ്റ്റ് മോര്‍ട്ടം ചെയ്തു. ശരീരത്തില്‍ സയനൈയ്ഡിന്റെ അംശവും കണ്ടെത്തി. എന്നിട്ടും അന്വേഷണം മുന്നോട്ട് പോയില്ല. പോക്കറ്റിലെ പൊടിയെ കുറിച്ചും പരിശോധിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരിശോധന.ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്കിയ വെള്ളത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നല്കിയ മൊഴിയിലുണ്ട്.
കാശ്മീർ വിഷയത്തിൽ മലക്കം മറിഞ്ഞ് ചൈന, ഇമ്രാന് ഖാന് ചൈനയിലെത്തി, ലഭിച്ചത് തണുത്ത വരവേല്പ്
എന്നാല്‍ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതും സംശയത്തിന് ഇട നല്കുന്നു. ഈ ജ്യോത്സ്യനെ കസറ്റഡിയില്‍ എടുക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. കട്ടപ്പനയിലേക്കും കേസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിയുമായിബന്ധമുള്ള എല്ലാവരേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
Post Your Comments