Latest NewsKeralaNews

ഇടുക്കിയില്‍ കുന്നിടിഞ്ഞ് അപകടം : തൊഴിലാളികള്‍ മണ്ണിനയില്‍പ്പെട്ടതായി സംശയം

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കുന്നിടിഞ്ഞ് അപകടം. തൊഴിലാളികള്‍ മണ്ണിനടിയിപ്പെട്ടതായി സംശയം. മൂന്ന് തൊഴിലാളികളെ കാണാതായതായതായാണ് സംശയം. റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെയാണ് കാണാതായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ ആണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

പരിക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ട് പേരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡ് പണി നടക്കുന്ന ഭാഗത്ത് ഇരുവശങ്ങളിലും വാഹനനിയന്ത്രണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളായ പാല്‍രാജ്, ചിന്നന്‍ എന്നിവരാണ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. മണ്ണിടിച്ചില്‍ തമിഴ്നാട് സ്വദേശിയായ ക്രെയിന്‍ ഓപ്പറേറ്റര്‍, സഹായി എന്നിവരെയാണ് കാണാതായത്. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. ഇവരെ കൂടാതെ മറ്റൊരാളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഒരു മാസം മുമ്പ് വലിയ തോതില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനു സമീപത്താണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. മേഖലയില്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button