കണ്ണൂര്‍: ആര്‍എസ്എസിന്റെ വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് സിപിഐയുടെ പുതിയ കര്‍മപദ്ധതി . ബിജെപിയുടെ വളര്‍ച്ച തടയാനും പുതുതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ട്് സിപിഐ വേദം പഠിപ്പിക്കാനൊരുങ്ങുന്നു. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ഇ ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിക്കുന്നത്.
എന്‍ ഇ ബലറാം ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി 25 മുതല്‍ മൂന്നു ദിവസം നീളുന്ന സെമിനാറിന് ഭാരതീയം 2019 എന്നാണ് പേരിട്ടിരിക്കുന്നത്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുക.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. ഭാരവാഹികളുടെ വിശദമായ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആറുമാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദ സെമിനാര്‍ നടത്താനാണ് പരിപാടി
Post Your Comments