കണ്ണൂര്‍: പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാന്‍ ആകര്‍ഷിക്കുന്നതിനുമായി സി.പി.ഐ വേദം പഠിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍.ഇ. ബലറാം ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി 25 മുതല്‍ മൂന്ന് ദിവസം നീളുന്ന സെമിനാറിന് ഭാരതീയം 2019 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം കൃഷ്ണാഷ്ടമി നാളില്‍ നടത്തുന്ന ശോഭായാത്രയ്ക്ക് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബദല്‍ സാംസ്‌കാരിക യാത്ര ശ്രദ്ധേയമായ പശ്ചാത്തലത്തിലാണ് കൗമാരക്കാരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി സി.പി.ഐ രംഗത്തെത്തിയത്.
വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. ആറുമാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദ സെമിനാര്‍ നടത്താനാണ് സി.പി.ഐയുടെ പരിപാടി.
Post Your Comments