Latest NewsIndiaNews

സഹോദരനെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നേരിട്ട് 11 കാരി; ഒടുവില്‍ സംഭവിച്ചത്

ഉത്തരാഖണ്ഡ്: ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയില്‍ നിന്നും നാലുവയസുകാരനായ സഹോദരന്റെ ജീവന്‍ രക്ഷിച്ച് പെണ്‍കുട്ടി. ഉത്തരാഖണ്ഡിലെ പൗരിയിലാണ് സംഭവം. വീടിന്റെ മുറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു 11 കാരിയായ പെണ്‍കുട്ടി. പെട്ടെന്നാണ് മുന്നിലേക്ക് ഒരു പുള്ളിപ്പുലി ചാടി വീണത്. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചുവിറച്ച് രണ്ടു പേരും നിന്നു. എന്നാല്‍ പുലി ആക്രമിക്കുമെന്ന് ഉറപ്പായപ്പോള്‍ സഹോദരന് നിലത്ത് കിടത്തി പെണ്‍കുട്ടി അതിന് മുകളില്‍ കിടന്നു. പുലി ആക്രമിക്കുകയാണെങ്കില്‍ തന്നെ ആക്രമിച്ചതിന് ശേഷം മാത്രമേ സഹോദരനെ ഉപദ്രവിക്കാന്‍ പാടുള്ളൂ എന്ന് കരുതിയാണ് പെണ്‍കുട്ടി അങ്ങനെ ചെയ്തത്. പുലി പെണ്‍കുട്ടിയെ ആക്രമിച്ചപ്പോഴും സഹോദരനെ കൈവിട്ടില്ല. ഭീകരമായ സംഭവം കണ്ടെത്തിയ ഇവരുടെ ബന്ധു എത്തി നിലവിളിച്ചതോടെ നാട്ടുകാരും ഓടിയെത്തി പുലിയെ ഓടിക്കുകയായിരുന്നു.

വനഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ദേവ്കുണ്ടൈ ഗ്രാമത്തിലാണ് പുലിയിറങ്ങി കുട്ടികളെ ആക്രമിച്ചത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം.രാഖിയെന്ന പെണ്‍കുട്ടിയാണ് സഹോദരനെ സാഹസികമായി രക്ഷപെടുത്തിയത്. പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായ പരിക്കേറ്റു. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്നറിഞ്ഞതോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ചികിത്സത്തായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടിയുടെ ധീരതക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button