പെരിഞ്ഞനം: കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ പെരിഞ്ഞനം ആറാട്ടുകടവിൽ കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ(13), പീറ്ററിന്റെ മകൻ ആൽസൺ(14) എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയി. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും ഇവിടെ സൈക്കിളില്‍ എത്തിയെന്നാണ് വിവരം.
Post Your Comments