നീലേശ്വരം•വിവാഹിതയായ സ്ത്രീയുടെ വീട്ടില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ സി.പി.എം പ്രവര്‍ത്തകനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. സംഭവം അന്വേഷിച്ച അന്വേഷണ കമ്മീഷനാണ് നേതൃത്വത്തിന് നടപടി ശുപാര്‍ശ ചെയ്തത്.
ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ദിലീഷ്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ പി രാധ, ലോക്കല്‍ കമ്മിറ്റിയംഗം ടി ഗംഗാധരന്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മീഷനാണ് ഏരിയ കമ്മിറ്റിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കമ്മീഷന്‍ ഞായറാഴ്ചയാണ് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ചാത്തമത്തെ മൂന്ന് ബ്രാഞ്ചുകളിലെ യോഗം വിളിച്ചു ചേര്‍ത്താണ് പാര്‍ട്ടി നടപടി വിശദീകരിച്ചത്. 99 ശതമാനം അംഗങ്ങളും പങ്കെടുത്ത ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ ഒരാളുടെ പിന്തുണ പോലും ആരോപണ വിധേയനായ നേതാവിനുണ്ടായിരുന്നില്ല.
ഏതാനും ദിവസം മുന്‍പാണ് നേതാവിനെ മുന്‍ ദിനേശ് ബീഡി തൊഴിലാളിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയത്. ഇയാളെ നേരത്തെയും ഈ സ്ത്രീയുടെ വീട്ടില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നുവെങ്കിലും നടപടിയെടുക്കാതെ താക്കീത് നല്‍കി പ്രശ്നം ഒതുക്കുകയായിരുന്നു.
Post Your Comments