നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ചാണ് എങ്ങും ചര്‍ച്ച. ഒരു സ്ത്രീക്ക് എങ്ങനെ ഇത്രേംപേരെ കൊന്നൊടുക്കാന്‍ കഴിഞ്ഞെന്നാണ് വീട്ടമ്മമാരുടെ ചോദ്യം. എന്നാല്‍ ‘നിങ്ങള്‍ക്കൊരു സത്യമറിയാമോ നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളര്‍ന്നു വരുന്നുണ്ടെന്നാണ് മിനി എന്ന വീട്ടമ്മയ്ക്ക് പറയാനുള്ളത്. എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നു ‘ നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും കൊലപാതകങ്ങളുടെ നടത്തിപ്പിനുള്ള പല വഴികള്‍ ദിവസവും ജനങ്ങളെ ഈ സീരിയലുകള്‍ പഠിപ്പിക്കുന്നു.അഴിമതി നടത്തുവാന്‍ മാത്രം താല്‍പര്യമുള്ള സര്‍ക്കാര്‍ സംവിധാനം ഇത് കണ്ടില്ല എന്ന് നടിക്കുന്നു’വെന്നുമാണ് ഇവര്‍ പറയുന്നത്.
ഫേസ്ബുക് പോസ്റ്റ് :-
ഇന്ന് കേരളമാകെ ചർച്ച ചെയ്യുന്നത് കുടുംബാംഗങ്ങളെ എല്ലാം വിഷം കൊടുത്ത് കൊന്ന ജോളിയെ കുറിച്ചാണ്, നിങ്ങൾക്കൊരു സത്യമറിയാമോ നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളർന്നു വരുന്നുണ്ടെന്ന് .
എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയൽ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നു ‘
നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും കൊലപാതകങ്ങളുടെ നടത്തിപ്പിനുള്ള പല വഴികൾ ദിവസവും ജനങ്ങളെ ഈ സീരിയലുകൾ പഠിപ്പിക്കുന്നു.അഴിമതി നടത്തുവാൻ മാത്രം താൽപര്യമുള്ള സർക്കാർ സംവിധാനം ഇത് കണ്ടില്ല എന്ന് നടിക്കുന്നു.
ഒരു സമൂഹത്തിനെ മുഴുവൻ നശിപ്പിക്കുവാൻ ഈ സീരിയലുകൾക്ക് കഴിയും, കൊലയാളികളെ സൃഷ്ടിക്കുവാനും’ഇവിടെ ഒരു ഭരണ സംവിധാനമുണ്ടെങ്കിൽ എത്രയും പെട്ടന്ന് ഇത്തരം നെഗറ്റീവ് മെസ്സേജുകൾ കൊടുത്ത് സമൂഹത്തിനെ ഒന്നാകെ നശിപ്പിക്കുന്ന സീരിയലുകൾ നിരോധിക്കുക, പകരം നൻമയുടെയും സ്നേഹത്തിന്റെയും കഠിനാധ്വാനത്തിൻെറയും കഥകൾ കൊടുത്ത് ഒരു നല്ല സമൂഹത്തിനെ സൃഷ്ടിക്കുക’
ഷെയർ ചെയ്യൂ തിമിരം ബാധിച്ചവർ കണ്ടാലോ
https://www.facebook.com/mini.thomas.10420/posts/2342094332673965
Post Your Comments