
ന്യൂ ഡൽഹി : ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലെ അവന്തിപോരയിൽ ഭീകരവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സായുധ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം. പ്രദേശത്ത് നിന്നും വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് പൊലീസും സായുധസേനയും നടത്തുന്ന തിരച്ചില്‍ തുടരുന്നു. അതേസമയം അവന്തിപോര ടൗണിനടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും ഒരു ഭീകരന് കൊല്ലപ്പെട്ടതായും കശ്മീര്‍ പൊലീസും ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments