പച്ചക്കറികളുടെയും ഇലക്കറികളുടേയും പഴവര്‍ഗങ്ങളുടെയും മിശ്രിതമായ സാലഡില്‍ നിന്നും ശരീരത്തിനാവശ്യമായ പോഷകഘടകങ്ങള്‍ എല്ലാം ലഭിക്കും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രാത്രിയിലെ അമിത വിശപ്പ് അകറ്റാനും സാലഡ് സഹായിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നതിലൂടെ സാധിക്കുന്നു. അത്താഴത്തിനൊപ്പം സാലഡ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.
സാലഡില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. സലാഡില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ സാലഡ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സാലഡ് ശീലമാക്കിയാല്‍ പല രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയും. സലാഡ് കഴിക്കുന്നതിലൂടെ മഗ്നീഷ്യം, ഫൈബര്‍, പൊട്ടാസ്യം എന്നിവ ശരീരത്തിലെത്തുന്നു.
Post Your Comments