KeralaLatest NewsNews

യോഗ്യതാ മാർക്ക് ഇല്ലാത്തവരെ നിയമവകുപ്പിൽ നിയമിച്ചു; ഇടത് സംഘടനകളുടെ ഇടപെടൽ ശക്തം

തിരുവനന്തപുരം: യോഗ്യതാ മാർക്ക് ഇല്ലാത്തവരെ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ നിയമിക്കുന്നത് തുടരുന്നു. നിയമനങ്ങളിൽ ഇടത് സംഘടനകളുടെ ഇടപെടൽ ശക്തമായതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല. പിഎസ്‍സി പരീക്ഷയിൽ 8 മാർക്ക് കിട്ടിയ ആൾ സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ കടന്നുകൂടി. ഇനി സർക്കാരിനു വേണ്ടി ഇവർ നിയമം വ്യാഖ്യാനിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന ഇവരെ തസ്തികമാറ്റം വഴിയാണു സഹകരണ നിയമനിർമാണ വിഭാഗത്തിൽ നിയമിച്ചത്.

സെക്രട്ടേറിയറ്റിൽ ലീഗൽ അസിസ്റ്റന്റുമാരുടെ കൃത്രിമ ഒഴിവുണ്ടാക്കി യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നത് നേരത്തെ വാർത്തയായിരുന്നു. തുടർന്നു മുഖ്യമന്ത്രി ഇടപെട്ടു നിയമനം ആദ്യം മരവിപ്പിക്കുകയും നിർദിഷ്ട യോഗ്യതാ മാർക്ക് ഇല്ലാത്തവരെ ഭാവിയിൽ, തസ്തികമാറ്റം വഴി നിയമിക്കുന്നതു വിലക്കി ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ പിന്നീടു ഇടത് സംഘടനയുടെ സമ്മർ‍ദത്തെ തുടർന്നു നിലവിലെ റാങ്ക് പട്ടികയിൽ ഉള്ളവരെ നിയമിക്കുകയായിരുന്നു. ലീഗൽ അസിസ്റ്റന്റ് നിയമനത്തിനു മിനിമം മാർക്ക് 40 ആണു പിഎസ്‍സി വ്യവസ്ഥ. അപ്പോഴാണ് ആഴത്തിൽ നിയമപരിജ്ഞാനം ആവശ്യമുള്ള വകുപ്പിൽ മിനിമം മാർക്കില്ലാത്ത ഇവരുൾപ്പെടെ ഏതാനും പേരെ ലീഗൽ അസിസ്റ്റന്റ് ആക്കിയത്.

ഇടത് സംഘടനയിൽ പെട്ടവരാണു നിയമനം ലഭിച്ചവരിൽ ഭൂരിപക്ഷവും. കൃത്രിമ ഒഴിവുണ്ടാക്കി നിയമനം നടത്തിയതു വഴി ലീഗൽ അസിസ്റ്റന്റ് പരീക്ഷയിൽ ഓപ്പൺ ക്വോട്ടയിൽ മികച്ച മാർക്ക് നേടിയവരുടെ അവസരം നഷ്ടപ്പെടുത്തിയതായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനു പരാതിയുണ്ട്. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കരണ വകുപ്പാണ് അട്ടിമറി കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button