KeralaLatest NewsNews

ജോളിയും ഷാജുവും പ്രണയത്തിലായിരുന്നുവെന്ന് സംശയിച്ചിരുന്നു, സിലിയുടെ മരണ ദിവസമാണ് ആ സത്യം തിരിച്ചറിഞ്ഞത്; വെളിപ്പെടുത്തലുമായി റെഞ്ചി തോമസ്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളിക്കും ഷാജുവിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസ്. ‘സിലി മരിക്കുന്നതിന് മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നതായും റെഞ്ചി പറഞ്ഞു. സിലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ ജോളിയുടെ മുഖത്ത് ഗൂഢമായ സന്തോഷം താന്‍ കണ്ടിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള കല്യാണ വാര്‍ത്ത നമുക്ക് കേള്‍ക്കാമെന്ന് അന്ന് തന്നെ താന്‍ സഹോദരനോട് പറഞ്ഞിരുന്നതായും പിന്നീട് അത് സത്യമായി എന്നും റെഞ്ചി തോമസ് പറഞ്ഞു.

ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് താന്‍ നേരത്തെയും പറഞ്ഞിരുന്നു. ജോളിയെ ഷാജു വിവാഹം ചെയ്തത് മുതലാണ് തനിക്ക് കൊലപാതകങ്ങളെ കുറിച്ച് സംശയം തോന്നി തുടങ്ങിയതെന്നും സിലി മരിച്ചപ്പോള്‍ അവിടെ കാര്യങ്ങള്‍ ഓടി നടന്ന് ചെയ്തത് ജോളിയായിരുന്നുവെന്നും അന്ന് ജോളിയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം താന്‍ കണ്ടിരുന്നുവെന്നും റെഞ്ചി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ കല്യാണം കൂടേണ്ടി വരുമെന്ന് സഹോദരനോട് അന്നേ പറഞ്ഞിരുന്നു. ജോളി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിരുന്നെന്നും റെഞ്ചി പറഞ്ഞു. ഭാര്യ മരിച്ചതോടെ ഷാജു ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനായെന്നും ജോളിയോട് പ്രണയമില്ലെന്ന് ഷാജു പറഞ്ഞത് കളവായിരുന്നുവെന്നും ഭാര്യ മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കല്യാണം കഴിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് തങ്ങള്‍ക്കന്നേ തോന്നിയിരുന്നെന്നും അവര്‍ പറഞ്ഞു.

ഷാജുവിന്റെ പിതാവ് സഖറിയയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. ഇത് എല്ലാവര്‍ക്കും പാഠമാകട്ടെ. ഇനിയും ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്. കേരള സര്‍ക്കാരിനും ക്രൈം ബ്രാഞ്ചിനും പ്രത്യേകം നന്ദി പറയുന്നെന്നും റെഞ്ചി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button