Latest NewsKeralaNews

‘വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെങ്കില്‍ കേസ് എടുക്കാത്തതെന്തുകൊണ്ട്’ കടകംപള്ളിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കുമ്മനം

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്‍.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കടകംപള്ളി കുമ്മനത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് കുമ്മനം തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകള്‍ക്ക് രൂക്ഷഭാഷയില്‍ തന്നെയായിരുന്നു കുമ്മനത്തിന്റെ മറുപടി.

വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദ്യം പ്രക്ഷോഭം ആരംഭിച്ചത് താനാണെന്നും ആരുടേയും മാസപ്പടിയില്‍ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം വ്യക്തമാക്കി. ‘വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയതിന് എനിക്കെതിരെ എന്തെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറട്ടെ, മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യറി അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ ആളാണ് ഞാന്‍’ കുമ്മനം പ്രതികരിച്ചു.

അന്ന് തന്നെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ കടകംപള്ളിയുടെ ആളുകളെന്നും മാറാട് കൂട്ടക്കൊലയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവാണ് വാസ്തവത്തില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരുാണെന്നും കുമ്മനം വ്യക്തമാക്കി. മാസപ്പടി വിഷയത്തില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ പറഞ്ഞിട്ടില്ല. മാസപ്പടി കൊടുത്തവരുടെ ഡയറിയില്‍ എന്റെ പേരില്ല’. ആരുടെയെങ്കിലും സ്വത്ത് കൂടിയിട്ടുണ്ടെങ്കില്‍ അതെങ്ങനെ സംഭവിച്ചെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button