കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ നിർണായക മൊഴിയുമായി കേസിലെ മുഖ്യപ്രതി ജോളി. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. താൻ തന്നെയാണ് വിവരം ഷാജുവിനെ അറിയിച്ചത്. അവൾ മരിക്കേണ്ടവൾ തന്നെ ആയിരുന്നു. അതിൽ ദുഃഖമില്ലെന്നും, ആരും അറിയരുതെന്നും ഷാജു പറഞ്ഞതായും ജോളി മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഷാജുവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
Post Your Comments