ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മൊഹമ്മദ് കൈഫ്. ഇമ്രാൻ ഖാൻ പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണെന്ന് താരം പറഞ്ഞു. ഇമ്രാന്റെ ഐക്യരാഷ്ട്ര സഭ പ്രസംഗത്തെയാണ് മൊഹമ്മദ് കൈഫ് രൂക്ഷമായി വിമർശിച്ചത്. ഇമ്രാന്റെ പ്രസംഗം നിർഭാഗ്യകരമായിപ്പോയെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ഇപ്പോൾ പാക് സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയെന്നും കൈഫ് കൂട്ടിച്ചേർത്തു. ഒരു വലിയ ക്രിക്കറ്റ് കളിക്കാരന്റെ വീഴ്ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ നഴ്സറിയാണ് പാകിസ്ഥാൻ. ഭീകരതക്കെതിരെ പാകിസ്ഥാന് ഇനിയുമേറെ ചെയ്യാനുണ്ട്.
മൊഹമ്മദ് ഷമി , ഹർഭജൻ സിംഗ് , ഇർഫാൻ പത്താൻ എന്നിവരും മുൻ പാകിസ്ഥാൻ ക്യാപ്ടനെതിരെ രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാനെതിരെ നിരവധി മുൻ ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. ഒരു കാലത്ത് നിരവധി പേരുടെ ആരാധനാപാത്രമായിരുന്ന ആൾ ഇത്ര അധ:പതിക്കരുതായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗൂലി അഭിപ്രായപ്പെട്ടു.
Post Your Comments