മീററ്റ് : റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ശിവം പോസ്വാൾ എന്നയാളാണ് പിടിയിലായത്. ഭീഷണിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവം പോസ്വാൾ പിടിയിലായത്. ഇയാൾക്കെതിരെ നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments