ന്യൂദല്‍ഹി: നിയമസഭാ ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് ഏതാനം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാടുവിട്ടു. കഴിഞ്ഞ ദിവസം വിസ്താര വിമനത്തില്‍ അദേഹം ബാങ്കോക്കിലെക്ക് യാത്രതിരിച്ചതായണ് ദേശീയ മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രയുമായി ബന്ധപെട്ട് ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുടെ പ്രചരണ വേളയില്‍ പാര്‍ട്ടി നേതാവിന്റെ ഈ അഭാവം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്ഷയിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഹരിയാനയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അഷോക് താന്‍വാറിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുള്ള രാജിയും ചര്‍ച്ചയാക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ ഈ യാത്ര.ഏറെ നാളത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് എന്റെ വിയര്‍പ്പും രക്തവും കൊണ്ട് വളര്‍ത്തിയ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അശോക് തന്‍വാര്‍ ട്വീറ്റ് ചെയ്തു.
വ്യക്തികളോടല്ല, പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണ് തനിക്ക് അതൃപ്തിയെന്നും ട്വിറ്ററില്‍ പോസ്റ്റു ചെയ്ത നാലു പേജുള്ള രാജിക്കത്തില്‍ തന്‍വാര്‍ വ്യക്തമാക്കുന്നു. ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാര്‍ട്ടി ഇന്ന് അനുഭവിക്കുന്നത്. കോണ്‍ഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്‍വാറിനെ ഹരിയാന കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
തന്റെ അനുയായികള്‍ക്ക് സീറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ തന്‍വര്‍ പ്രതിഷേധിച്ചിരുന്നു. ഹരിയാനയ്ക്ക് പുറമേ മഹാരാഷ്ട കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷമാണ്. മുംബൈയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നാണ് മുന്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുലുമായി ബന്ധമുള്ള നേതാക്കളെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നാണ് സഞ്ജയ് നിരുപം പറയുന്നത്.
Post Your Comments