ദുബായ്•ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. ദുബായ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണിത്. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന ആവശ്യത്തെ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതര്‍ അംഗീകരിച്ചു. ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
യു എ ഇ യുടെ നിയമ പരിധിക്കകത്ത് നിന്ന് കൊണ്ട് തന്നെ അസോസിയേഷന് അംഗീകാരം നല്‍കും. കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായാണ് ചര്‍ച്ച നടത്തിയത്. അസോസിയേഷന്‍ രൂപീകരണത്തിനും ഇത് സംബന്ധിച്ച മറ്റു നടപടികള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നല്‍കിയായിരിക്കും അസോസിയേഷന്‍ രൂപീകരിക്കുക.
ദുബായിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന സഹകരണത്തിനും പിന്തുണക്കും കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരോട് നന്ദി അറിയിച്ചു.
കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതര്‍ക്ക് കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിച്ചു
Post Your Comments