Latest NewsKeralaIndia

പിണറായിക്കും ലീഗിനും ഒരവസരം കൂടി നല്‍കിയാല്‍ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും, നളിന്‍ കുമാര്‍ കട്ടീല്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പിണറായിക്കും ലീഗിനും ഒരവസരം നല്‍കിയാല്‍ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും. രാജ്യമാകെ ജനങ്ങള്‍ ബിജെപിക്കൊപ്പം ചേരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ഘട്ടത്തില്‍ മഞ്ചേശ്വരത്തും ബിജെപി കൊടി പാറിക്കണമെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ തെക്ക് രാജഗോപാല്‍ ജയിച്ചത് പോലെയും കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയത് പോലെയും മഞ്ചേശ്വരത്ത് ബിജെപി നേട്ടം കൊയ്യും.

കറന്റ് ബില്ല് അടയ്ക്കാന്‍ മറന്നു; സ്ഥാനാർത്ഥിയുടെ ഫ്യൂസ് ഊരി ഇലക്ട്രിസിറ്റി വകുപ്പ്

അബ്ദുള്ളക്കുട്ടിയെ പോലെ പലരും ബിജെപിയുടെ ഭാഗമാകും. കേരളത്തില്‍ ആകെയുള്ളത് സിപിഎമ്മും ലീഗുമാണ്. ഇനി അതുണ്ടാകില്ല. അതിന് തുടക്കമാണ് മഞ്ചേശ്വരത്ത് ഉണ്ടാകാന്‍ പോകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചുകമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് വരാന്‍ പോകുന്നതെന്നും കട്ടീല്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നളിന്‍ കുമാര്‍ കട്ടീല്‍ ഉന്നയിച്ചത്. നിരന്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുന്നുവെന്നാരോപിച്ച അദ്ദേഹം പ്രളയ സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button