തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ പരാജയപ്പെടുകയായിരുന്നു. മുസ്ലീം ലീഗ് നേതാവായിരുന്ന പിബി അബ്ദുള്‍ റസാഖിനെതിരെ കടുത്ത പോരാട്ടം കാഴ്ചവെക്കാന്‍ കഴിഞ്ഞതോടെ മഞ്ചേശ്വരത്ത് ബിജെപി കരുത്ത് തെളിയിച്ചു. എന്നാല്‍, അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രവീശ തന്ത്രിക്ക് സുരേന്ദ്രന്റെ പ്രകടനത്തിനൊപ്പമെത്താനായില്ല.
Read Also: വി മുരളീധരന്‍ വീണ്ടും കളത്തില്‍? കേരളത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമെന്ന് നേതാക്കൾ
ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ സുരേന്ദ്രന്‍ ഒരിക്കല്‍ക്കൂടി ഇവിടെ മത്സരത്തിനിറങ്ങുകയാണെങ്കില്‍ ജയ സാധ്യത ഏറെയാണ്. മണ്ഡലത്തില്‍ ചരിത്രവിജയം നേടാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റില്‍ മത്സരിക്കുന്നില്ലെങ്കില്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിനിറങ്ങുമെന്നാണ് സൂചന. സുരേഷ് ഗോപിയാണ് മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയാല്‍ ജയം സ്വന്തമാക്കാന്‍ കഴിവുള്ള മറ്റൊരു ബിജെപി നേതാവ്. സുരേന്ദ്രന് പാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെങ്കില്‍ സുരേഷ് ഗോപിക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള കഴിവുണ്ട്.
എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം മണ്ഡലത്തെ എത്രമാത്രം ഗൗരവത്തോടെ സമീപിക്കുന്നു എന്നതിനനുസരിച്ചായിരിക്കും ഇവിടുത്തെ ജയസാധ്യത തീരുമാനിക്കുന്നത്. യുഡിഎഫിന്റെ അഴിമതി ഇടതുപക്ഷവും ശക്തമായ പ്രചരണായുധമാക്കുമെന്നതിനാല്‍ മറ്റൊരു ത്രികോണ മത്സരത്തിനുകൂടിയാകും മഞ്ചേശ്വരം ഇത്തവണ വേദിയാകുക.
Post Your Comments