ഫ്ലോറിഡ: ഭാര്യ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ അമ്പരപ്പിക്കാന്‍ ദൂരെ നിന്നെത്തിയ മരുമകന് ഭാര്യ പിതാവിന്റെ വെടിയേറ്റ് മരിച്ചു. ഫ്ലോറിഡയിലെ ഗള്‍ഫ് ബ്രീസിലാണ് മുപ്പത്തിയേഴുകാരന് മരിച്ചത്. നോര്‍വെയില്‍ നിന്ന് ഫ്ളോറിഡയിലേക്കു ഭാര്യാപിതാവിനു പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയ ക്രിസ്റ്റഫര്‍ ബെര്‍ഗണ്‍ എന്ന യുവാവാണ് മരിച്ചത്. പിന്‍വാതിലില്‍ സര്‍പ്രൈസ് നല്കാന് വന്ന ക്രിസ്റ്റഫറിനെ കള്ളന് ആണെന്ന് തെറ്റിദ്ധരിച്ചാണ് ഭാര്യ പിതാവ് റിച്ചാര്‍ഡ് വെടിയുതിര്‍ത്തത്.
ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. വീടിന്റെ പിന്നിലെ വാതിലില്‍ തട്ടുന്നത് കേട്ട റിച്ചാര്‍ഡ് മോഷ്ടാക്കള്‍ ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ചു തോക്കുമായി പുറത്തിറങ്ങുകയായിരുന്നു. വീടിനോടു ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്ന് ക്രിസ്റ്റഫര്‍ ചാടി എണീറ്റപ്പോള്‍ അത് മരുമകന് ആണെന്ന് മനസിലാക്കാതെയാണ് റിച്ചാര്‍ഡ് വെടിയുതിര്‍ത്തത്. മകളുടെ ഭര്‍ത്താവാണെന്ന് മനസിലാക്കിയ ഉടന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് മരിച്ചു.
Post Your Comments