Latest NewsKeralaNews

കൂടത്തായി കൊലപാതകപരമ്പര : 11പേർ പോലീസ് നിരീക്ഷണത്തിൽ

കോഴിക്കോട് : കൂടത്തായിൽ ഒരേ കുടുംബത്തിലെ 6 പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ ബന്ധുക്കളും, സുഹൃത്തുക്കളും സഹായിച്ചെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 11പേർ നിരീക്ഷണത്തിൽ. ഇവരുടെ പങ്ക് പോലീസ് പരിശോധിക്കുന്നു. ഇതുവരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിൽ. ജോളിയുടെ ഫോൺ രേഖകൾ പോലീസ് ശേഖരിച്ചു. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവ് ശേഖരിക്കാൻ ടോം തോമസിന്റെ വീട്ടിൽ പരിശോധന നടത്തി. ശേഷം പോലീസ് വീട് പൂട്ടി സീൽ ചെയ്തു.

അതേസമയം കുറ്റകൃത്യത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവന്ന് ജോളി മൊഴി നൽകിയതിനാൽ വരും ദിവസങ്ങളിൽ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന അന്വേഷണ സംഘം നൽകുന്നു. ബന്ധുക്കളെ ഇല്ലാതാക്കാൻ ജോളി സൈനെയ്ഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായ വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിലവിൽ കൂടത്തായി കൊലപാതകപരമ്പരയിൽ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button