കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ പരീക്ഷങ്ങളുടെ അടിസ്ഥാനത്തിലാണ് ചണ എണ്ണയെ പാചക എണ്ണയായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്.
ചണത്തില്‍ നിന്നും തണുപ്പിച്ച് നേര്‍പ്പിച്ച് ഉണ്ടാക്കുന്ന എണ്ണ മറ്റ് എണ്ണകളോടൊപ്പം ചേര്‍ത്താല്‍ രുചികരവും ആരോഗ്യദായകവുമാണെന്നാണ് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. ആല്‍ഫ- ലിനോലെനിക് ആസിഡിന്റെ സാന്നിധ്യം ചണ എണ്ണകളില്‍ കൂടുതലായിരിക്കും. ഇവയെ പാചകത്തിനു പുറമേ വ്യാവസായികമായും ഉപയോഗപ്പെടുത്താം.
ദഹനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും ഒമേഗ മൂന്ന് ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന സാന്നിധ്യം ആരോഗ്യത്തിനു ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.ചണ എണ്ണ ഉപയോഗപ്പെടുത്തിയാല്‍ വന്‍ തോതിലുള്ള പാചക എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments