കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നാം നിസാരമാക്കി ആഹാരത്തില്‍ നിന്നും എടുത്തു കളയുന്ന കറിവേപ്പിലക്കുണ്ട്. കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാന്‍ കറിവേപ്പിലക്ക് കഴിയും.
2. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും കറിവേപ്പില പതിവാക്കുന്നത് നല്ലതാണ്.
3. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
4. ചര്‍മ്മ രോഗങ്ങള്‍ക്കും കറിവേപ്പില നല്ലതാണ്. കാല്‍പാദം വിണ്ട് കീറുന്നത് തടയാനും കുഴിനഖം ഇല്ലാതാക്കാനും കറിവേപ്പിലയും മഞ്ഞളും അരച്ച് തേയ്ക്കുന്നത് നല്ലതാണ്.
5. കറിവേപ്പില ശീലമാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കും.
Post Your Comments