മൈസൂര്‍: മൈസൂരില്‍ ദസറ ആഘോഷവേളയില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സംശയിക്കുന്ന നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ നാല് പാക്കിസ്ഥാനികളാണ് അറസ്റ്റിലായതെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. കര്‍ണാടകയിലേക്ക് കടന്ന തീവ്രവാദികള്‍ ശ്രീരംഗപട്ടണയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ദസറ ആഘോഷവേളയില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.
സാറ്റലൈറ്റ് ഫോണ്‍ സിഗ്‌നല്‍ ഉപയോഗിച്ച് ഇവരുടെ ഒളിത്താവളം കണ്ടെത്താന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുണ്ട്. ദസറ ആഘോഷവേളയില്‍ തീവ്രവാദികള്‍ ബോംബ് സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.അറസ്റ്റിലായവര്‍ കറാച്ചി വംശജരായ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് പറയപ്പെടുന്നു. അറസ്റ്റിലായ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോയി.
പാരിപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം അടിച്ചത് മൂലമല്ല , കാരണം ഞെട്ടിക്കുന്നത് , അമ്മയ്‌ക്കെതിരെ കേസ്
എന്നാല്‍ തീവ്രവാദികളെന്ന് സംശയിക്കുന്നതായി ലോക്കല്‍ പോലീസ് സ്ഥിരീകരിക്കുന്നില്ല.അതേസമയം മൈസുരുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സെന്‍സിറ്റീവ് മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തെ അറിയിച്ചിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങടി, മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പേട്ട്, ഹോളനരസിപുര, ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിരോധിത സാറ്റലൈറ്റ് ഫോണുകളുടെ വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു.
Post Your Comments