Latest NewsIndia

സ്ഥിതിഗതികൾ അന്വേഷിക്കാനെത്തിയ മജിസ്‌ട്രേറ്റിനെ ‘കൈകാര്യം’ ചെയ്ത് പ്രളയബാധിതര്‍

സുരക്ഷ ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് അദ്ദേഹത്തെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായത്.

ഭഗല്‍പുര്‍: പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി അന്വേഷിക്കാനെത്തിയ മജിസ്‌ട്രേറ്റിനെ ആക്രമിച്ച്‌ പ്രളയബാധിതര്‍. ഭഗല്‍പുര്‍ ജില്ലയിലെ നവറ്റോളിയ വില്ലേജിലെത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ ആശിഷ് നാരായണിനെയാണ് ജനങ്ങള്‍ ആക്രമിച്ചത്.സുരക്ഷ ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് അദ്ദേഹത്തെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായത്.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയുടെ മുടിക്ക് കുത്തിപിടിച്ച്‌ ആക്രമിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവിന് മര്‍ദ്ദനമേറ്റതായി പരാതി

ആക്രമണത്തില്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ബിഹാറില്‍ ഏറ്റവുമധികം പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ഭഗല്‍പുര്‍. 18 ലക്ഷത്തോളം പേരാണ് ഇവിടെ ദുരിതത്തിലായത്. 73 പേര്‍ മരണപ്പെടുകയും ചെയ്തതായാണ് വിവരം.പ്രളയബാധിതരെ സാന്ത്വനിപ്പിക്കാനെത്തിയ മജിസ്‌ട്രേറ്റിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

shortlink

Post Your Comments


Back to top button