തിരുവനന്തപുരം : നാല് വയസുകാരി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. മരണ കാരണം കണ്ടെത്താൻ വിദഗ്‌ധ പരിശോധന വേണമെന്ന് പോലീസ്. വിദഗ്‌ധ സംഘം പോസ്റ്റ് മോർട്ടം നടത്തണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടത്തിൽ കാര്യം വ്യക്തമായ ശേഷം നടപടി. കുട്ടിക്ക് പനി ഉണ്ടായിരുന്നുവെന്നും, രക്ഷിതാക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ച് അറിയുകയാണെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ പികെ മധു പറഞ്ഞു. പാരിപ്പളളി സ്വദേശി ദീപു- രമ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്. അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ് .
കുട്ടി ആഹാരം കഴിക്കാത്തതിനെതുടര്‍ന്ന് അമ്മ കമ്പു കൊണ്ട് മര്‍ദിക്കുകയായിരുന്നു. അവശയായ കുട്ടിയെ പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാല്‍ കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചു.
Post Your Comments