KeralaLatest NewsNews

പരാജയ വിജയൻ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

മന്നത്തു പത്മനാഭന്റെ പിന്മുറക്കാരെ അവഗണിച്ചു കൊണ്ട് പിണറായി വിജയൻ എന്തു നവോത്ഥാനമാണ് നടത്തുന്നത്

കോന്നി: പിണറായി വിജയനെന്ന പേര് മാറ്റി പരാജയ വിജയൻ എന്നാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് വി മുരളീധരൻ നടത്തിയത്. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടക്കേണ്ടെന്നും നന്നായി ഭരിച്ചാൽ മതിയെന്നും വി മുരളീധരൻ പറഞ്ഞു. കോന്നിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്നത്തു പത്മനാഭന്റെ പിന്മുറക്കാരെ അവഗണിച്ചു കൊണ്ട് പിണറായി വിജയൻ എന്തു നവോത്ഥാനമാണ് നടത്തുന്നത്. പിണറായിയുടെ നവോത്ഥാനം അപൂർണ്ണമാണ്. ബിജെപിക്ക് തെരഞ്ഞെടുപ്പു കാലത്ത് മാത്രം ഓർമ്മ വരുന്ന ഒന്നല്ല ശബരിമല എന്നും വി മുരളീധരൻ പറഞ്ഞു. ശബരിമലയിൽ സംസ്ഥാന സർക്കാർ ആചാര ലംഘനത്തിന് കൂട്ടു നിന്നു. അവർക്കു വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ ആലോചിക്കണം.

അതേസമയം, കോന്നിയോട് വൈകാരികമായ ഒരു അടുപ്പമാണുള്ളതെന്ന് കോന്നിയിലെ സ്ഥാനാർത്ഥിയായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോന്നി തന്നെ തെരഞ്ഞെടുത്തതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button