റിയാദ്: സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാമെന്ന് സൗദി അറേബ്യ. ഇതു സംബന്ധിച്ച് നിലവിലെ നിയമം സൗദി ഭേദഗതി ചെയ്തു. മുമ്പ് സ്ത്രീപുരുഷന്മാർക്ക് ഹോട്ടൽമുറികളിൽ ഒരുമിച്ച് താമസിക്കണമെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമായിരുന്നു.
ബന്ധപ്പെട്ട രേഖ നല്കി സ്ത്രീപുരുഷന്മാര്ക്ക് ഒന്നിച്ചും തിരിച്ചറിയല്‍ രേഖ ഹാജരാക്കി തദ്ദേശീയരായ വനിതകള്‍ക്കും ഹോട്ടലുകളില്‍ ബുക്കിങ് നടത്താമെന്ന് സൗദി കമ്മിഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വാര്‍ത്താസമ്മേളനത്തില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
അതുപോലെ, സ്വദേശി സ്ത്രീകൾക്ക് ഹോട്ടൽ മുറികളിൽ ഒറ്റയ്ക്ക് താമസിക്കാനുള്ള അനുവാദവും നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നതിനും ഒറ്റയ്ക്കുള്ള വിദേശയാത്രകള്‍ക്കും സ്ത്രീകള്‍ക്ക് അനുമതി നല്കി സൗദി കഴിഞ്ഞ കൊല്ലം നിയമഭേദഗതി വരുത്തിയിരുന്നു.
Post Your Comments