Latest NewsNewsIndia

രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നാലു മടങ്ങായി വർദ്ധിപ്പിച്ച് മോദി സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക മോദി സർക്കാർ വർദ്ധിപ്പിച്ചു. നാല് മടങ്ങായാണ് തുക വർദ്ധിപ്പിച്ചത്. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ് തുക ഉയര്‍ത്തിയത്. രാജ്യത്തെ സൈനികരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, എന്നിവയ്ക്ക് പുറമെയാണ് ഈ സഹായം. ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക.

2017 ജൂലായില്‍ നിലവില്‍ വന്ന എ.ബി.സി.ഡബ്ല്യൂ.എഫ് 2016 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു. 2016 ല്‍ സിയാച്ചിനില്‍ ഹിമപാതത്തില്‍ പത്ത് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ നിരവധി ആളുകള്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി എത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ എ.ബി.സി.ഡബ്ല്യൂ.എഫ് രൂപവത്കരിച്ചത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ഉടൻ ഒപ്പ് വച്ച ആദ്യത്തെ ഉത്തരവും രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ധീര ജവാന്മാർക്കുള്ള ആദരവായിരുന്നു. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്ന് രക്തസാക്ഷികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുക ഉയർത്തുന്ന ഉത്തരവാണ് അദ്ദേഹം ആദ്യം ഒപ്പുവച്ചത്. വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന അര്‍ധ സൈനികരുടെ കുടുംബാഗങ്ങള്‍ക്കായി ഭാരത് കെ വീര്‍ ഫണ്ട് ആരംഭിച്ചതും കഴിഞ്ഞ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങായിരുന്നു. പെൺകുട്ടികൾക്ക് 2250 രൂപയും ആൺകുട്ടികൾക്ക് 2000 രൂപയുമായിരുന്നു നൽകി വന്നിരുന്നത്. എന്നാൽ അത് പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമായി ഉയർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button