ബെംഗലൂരു: ഭാര്യാപിതാവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കോടതി ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിക്കത്ത് അയച്ച യുവാവ് പിടിയില്‍. കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭാര്യയുടെ അച്ഛന്റെ പേരില്‍ ഭീഷണിക്കത്തയച്ച മരുമകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 17നാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്.
ഡല്‍ഹി സ്വദേശി ഹര്‍ദര്‍ശന്‍ സിംഗ് നഗ്പാലിന്റെ പേരിലായിരുന്നു ഈ കത്ത് എത്തിയത്. താന്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണെന്നും കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു കത്തിന്റഎ ഉള്ളടക്കം. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇയാളുടെ മരുമകനാണ് കത്തിന് പിന്നിലെന്ന് മനസിലാകുന്നത്. ഹര്‍ദര്‍ശന്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നും മരുമകനെ സംശയമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാസമാണ് രാജേന്ദ്ര സിംഗ് ഹര്‍ദര്‍ശന്റെ മകളെ വിവാഹം ചെയ്തത്. എന്നാല്‍, പ്രശ്‌നങ്ങളെ തുടര്‍ന്ന് മകള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് മരുമകന്‍ ഭാര്യാപിതാവിന്റെ പേരില്‍ ഭീഷണിക്കത്തയച്ചത്. ചെന്നൈ പോലീസാണ് രാജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തത്.
Post Your Comments