Latest NewsKeralaNews

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിറകുപുരയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും : 35 വയസ് പ്രായമുള്ള യുവതിയുടേതാകാമെന്ന് ഫോറന്‍സിക് നിഗമനം

കൊല്ലം : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിറകുപുരയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. കൊല്ലം തേവള്ളിയിലാണ് സംഭവം.
തലയൊട്ടി 35 വയസ് പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറന്‍സിക്കിന്റെ പ്രാഥമിക നിഗമനം.ഇന്നു രാവിലെ വിറകുപുര വൃത്തിയാക്കാന്‍ വന്നവരാണ് തേവള്ളി സ്വദേശിനി ഗിരിജയുടെ ഉടമസ്ഥയിലുള്ള പുരയിടത്തിലെ വിറകുപുരയില്‍ തലയൊട്ടി കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പോലീസെത്തി പരിശോധിച്ചതിനെ തുടര്‍ന്ന് വിറകിനടിയില്‍ നിന്ന് നട്ടെല്ലിന്റെ ചിലഭാഗങളും കണ്ടെടുത്തു. ഫോറന്‍സിക്ക് വിദഗദ്ധരെത്തി നടത്തിയ പരിശോധനയില്‍ 35 നും 40 നും ഇടയില്‍ പ്രായമുള്ള യുവതിയുടേതാകാം തലയൊട്ടി, എന്നാണ് പ്രാഥമിക നിഗമനം. തലയൊട്ടിയും അസ്ഥികളൂം ഡി.എന്‍.എ ഉള്‍പ്പടെ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചു. പുരയിടത്തിന്റെ ഉടമസ്ഥ ഗിരിജയുടെ ബന്ധു എംബിബിഎസിന് പഠിക്കുന്നകാലത്ത് തലയൊട്ടിയും അസ്ഥികളും പഠനത്തിന്റെ ഭാഗമായി മറ്റൊരു വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നും വിറകും മറ്റും അവിടെ നിന്ന് തലയൊട്ടി കണ്ടെത്തിയ വിറകുപുരയിലേക്ക് മാറ്റിയപ്പോള്‍ ഉള്‍പെട്ടതാകാം എന്നാണ് ഗിരിജ സംശയം പ്രകടിപ്പിച്ചത്.

എന്തായാലും സമീപ ഭാവിയില്‍ കാണാതായവരുടേയും മറ്റും വിവരങള്‍ പോലീസ് ശേഖരിക്കും.വെസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button